ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മാറവള്ളി – കൊല്ലേഗല്‍ സംസ്ഥാന പാതയില്‍ ഭഗനഹള്ളിയിലായിരുന്നു അപകടം. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടേഷന്റെ മൂന്ന് ബസുകളാണ് അപകടത്തില്‍പ്പെട്ടത്.
രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് ആദ്യം അപകടമുണ്ടായത്. തുടര്‍ന്ന് മൂന്നാമത്തെ ബസ് അപകടത്തില്‍പ്പെട്ട ബസുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 14 പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ മാരവള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ മാണ്ഡ്യയിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Bus accident in Mandya, Karnataka; One dead, 20 injured