കണ്ണൂര്‍: സി.പി.എം പുതിയ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുയോഗം കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍ ടൗണിലേക്കുള്ള ബസ്സുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.
കാസറഗോഡ് ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍: ചിറവക്കില്‍ നിന്ന് ഇരിക്കൂര്‍ – ചാലോട് – തലശ്ശേരി വഴി തിരിച്ചുവിടും.
പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍: പുതിയതെരുവില്‍ നിന്ന് മയ്യില്‍ – ചാലോട് വഴി തിരിച്ചുവിടും.
തലശ്ശേരിയില്‍ നിന്ന് കാസറഗോഡ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍: കൊടുവള്ളി ജംഗ്ഷനില്‍ നിന്ന് മമ്പറം – ചാലോട് – മയ്യില്‍ വഴി തിരിച്ചുവിടും.
തലശ്ശേരിയില്‍ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള ചെറുവാഹനങ്ങള്‍: താഴെചൊവ്വയില്‍ നിന്ന് തെഴുക്കില്‍പീടിക – സിറ്റി – ചാലാട് – അലവില്‍ വഴി തിരിച്ചുവിടും.
SUMMARY: CPM District Committee Office inauguration; Traffic restrictions in Kannur city today