മുംബൈ: നവിമുംബൈയില്‍ കെട്ടിടത്തിനു തീപിടിച്ച് നാലുമരണം. വാഷി സെക്ടര്‍ 14 ലെ രഹേജ റെസിഡന്‍സിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണം. ആറുവയസുകാരി വേദിക സുന്ദര്‍ ബാലകൃഷ്ണനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കമല ഹിരാല്‍ ജെയിന്‍ (84), സുന്ദര്‍ ബാലകൃഷ്ണന്‍ (44), പൂജ രാജന്‍ (39) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇവര്‍ തിരുവനന്തപുരം സ്വദേശികളാണെന്നാണ് സൂചന.
പരുക്കേറ്റ പത്തുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നുണ്ടായ തീ കൂടുതല്‍ നിലകളിലേക്ക് വ്യാപിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും മൂന്ന് മണിയോടെ അഗ്നി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കെട്ടിടത്തിലുള്ള മിക്കയാളുകളെയും കൂടുതല്‍ അപകടം സംഭവിക്കുന്നതിന് മുമ്പ് പുറത്തിറക്കാനായെങ്കിലും അകത്ത് കുടുങ്ങിപ്പോയ നാലുപേരെ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
SUMMARY: Fire breaks out in Navi Mumbai flat; Four people including three Malayalis die