തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച് തൊട്ടടുത്ത ഓടയിലേക്ക് വീണു. തിരുവനന്തപുരം നെടുമങ്ങാട് – എട്ടാംകല്ലിലാണ് സംഭവം. ബസിന്റെ മുന്നിലെ ഇടതുവശത്തെ ടയറാണ് ഊരി തെറിച്ചത്. അപകട സമയത്ത് ബസില്‍ നാല് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ടയര്‍ ഊരി തെറിച്ച ഉടനെ ഡ്രൈവര്‍ ബസ് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരം കിഴക്കേക്കോടയില്‍ നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
SUMMARY: KSRTC bus’ tire bursts while running