Wednesday, October 22, 2025
21 C
Bengaluru

ജപ്പാന് ആദ്യമായി വനിതാ പ്രധാനമന്ത്രി; സനേ തകായിച്ചി ചുമതലയേറ്റു

ടോക്കിയോ: ജപ്പാന്റെ ആദ്യവനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ പിൻഗാമിയായിട്ടാണ് ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാർട്ടി സനേ തകായിച്ചി എത്തുന്നത്. 465 അംഗ പാർലമെന്റില്‍ 237 വോട്ടുകള്‍ നേടിയാണ് 64 വയസ്സുള്ള തകായിച്ചി ഭൂരിപക്ഷം ഉറപ്പിച്ചത്.

ചൈനയെ ശക്തമായി വിമർശിക്കുന്ന ഒരു യാഥാസ്ഥിതിക നേതാവാണ് സനേ തകായിച്ചി. അഞ്ച് വർഷത്തിനുള്ളിലുണ്ടാവുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് സനേ തകായിച്ചി. ജപ്പാൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ഭാവി തലമുറയ്ക്ക് ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി ജപ്പാനെ പുനർനിർമിക്കുമെന്നും തകായിച്ചി പറഞ്ഞു.

1993ല്‍ ജന്മനാടായ നാരയില്‍ നിന്ന് സ്വതന്ത്രയായി ജപ്പാനിലെ പാർലമെന്റിന്റെ അധോസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തകായിച്ചി തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. എല്‍ഡിപിയുടെ തീവ്ര വിഭാഗത്തിലെ പ്രമുഖ നേതാവായ സനേ തകായിച്ചി അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശിഷ്യ കൂടിയാണ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായിച്ചിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇത് ഒരു ചരിത്രപരമായ നാഴികക്കല്ലാണ്, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SUMMARY: Japan’s first female prime minister; Sane Takaichi takes office

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

രാഷ്ട്രപതി ഇന്ന് സന്നിധാനത്ത്; ക്രമീകരണങ്ങളില്‍ മാറ്റം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ...

ശബരിമല സ്വർണപ്പാളി കൈമാറ്റം; ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെയും അന്വേഷണം

എറണാകുളം: ശബരിമലയിലെ സ്വർണപ്പാളികൾ കൈമാറ്റം ചെയ്തതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്...

കര്‍ണാടകയില്‍ മഴ തുടരും; ചില മേഖലകളില്‍ നാളെ വരെ ഓറഞ്ച് അലര്‍ട്ട്

ബെംഗളൂരു: വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ മുന്നേറ്റത്തോടെ ഒക്ടോബര്‍ അവസാനം വരെ കര്‍ണാടകയുടെ ചില...

ഇന്ന് അതിതീവ്ര മഴ; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന്...

Topics

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട്...

പ്രണയം നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു...

പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫോണിൽ ഭീഷണി; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക...

ദീപാവലി യാത്രാതിരക്ക്; 2500 സ്പെഷൽ ബസുകളുമായി കർണാടക

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ...

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

Related News

Popular Categories

You cannot copy content of this page