ബെംഗളൂരു: മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. ബെൽത്തങ്ങാടി കൽമഡ്‌ക പജിരഡ്‌ക സദാശിവേശ്വര ക്ഷേത്രത്തിന് സമീപമാണ് മുതലയെ കണ്ടെത്തിയത്. മുതലയെ പിടികൂടുന്നതുവരെ നദിയിലിറങ്ങി കുളിക്കരുതെന്നും നിർദേശമുണ്ട്.
ക്ഷേത്രത്തിന് സമീപം നദിക്കരയിൽ മുതല വിശ്രമിക്കുന്നതായാണ് കണ്ടത്. മുതലയെ കണ്ടത് നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. രാത്രിയിൽ പ്രദേശത്ത് ചുറ്റി സഞ്ചരിക്കുന്ന മുതലയുടെ വീഡിയോ പ്രചരിക്കുന്നുണ്ട്.
SUMMARY: Crocodile found in Mangaluru’s Netravati river; alert issued