ചെന്നൈ: പ്രദീപ് രംഗനാഥൻ – മമിത ബൈജു കൂട്ടുകെട്ടിൽ ദീപാവലി റിലീസായി എത്തിയ ‘ഡ്യൂഡ്’ ആഗോള കളക്ഷൻ 100 കോടി കവിഞ്ഞു. തുടരെ പ്രദീപിന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി കളക്ഷൻ നേടുന്നത്. നേരത്തെ നായകനായി എത്തിയ ലവ് ടുഡേ, ഡ്രാഗൺ തുടങ്ങിയ സിനിമയും 100 കോടി നേടിയിരുന്നു. തമിഴിലെ മമിതയുടെ ആദ്യ 100 കോടി കൂടെയാണ് സിനിമ. ഈ മാസം 17ന് തിയേറ്ററുകളിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സിനിമയായിരിക്കുകയാണ്. ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷൻ 22 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററുകൾതോറും പ്രായഭേദമന്യേ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
DUDE SMASHES A CENTURY AT THE BOX OFFICE 💥💥💥#Dude collects a gross of over 100 CRORES WORLDWIDE, making it the biggest blockbuster of the Diwali season ❤🔥
Book your tickets now and celebrate #DudeDiwali 🔥
🎟️ https://t.co/JVDrRd4PZQ⭐ing… pic.twitter.com/maxHJwy3uo
— Mythri Movie Makers (@MythriOfficial) October 23, 2025
‘ഡ്യൂഡി’ലെ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുരൽ എന്ന കഥാപാത്രമായി മമിത ബൈജുവും കാഴ്ചവെച്ച പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ഡ്യുഡിന് കളക്ഷനിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് തന്നെയാണ് ട്രാക്കേഴ്സ് വിലയിരുത്തുന്നത്.
കോമഡി, ആക്ഷൻ, പ്രണയം, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കിയ ‘ഡ്യൂഡ്’ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ വിജയിച്ചു. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എത്തിയ ശരത് കുമാറിന്റെ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രവും പ്രശംസ നേടി. നവാഗതനായ കീർത്തീശ്വരനാണ് ചിത്രം സംവിധാനം ചെയ്തത്. സായ് അഭ്യങ്കറിന്റെ സംഗീതം ചിത്രത്തിന് മികച്ച പിന്തുണ നൽകി. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
SUMMARY: ‘Dude’ enters the 100 crore club!; Pradeep Ranganathan shines with third consecutive success