ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ മുറിയിൽ മൂട്ടയെ കൊല്ലാനായി തളിച്ച കീടനാശിനി ശ്വസിച്ചു വിദ്യാർഥി മരിച്ചു. ആന്ധ്ര തിരുപ്പതി സ്വദേശിയും ബി.ടെക്ക് വിദ്യാര്‍ഥിയുമായ പവൻ (22) ആണ് മരിച്ചത്. ഓൾഡ് എയർപോർട്ട് റോഡിലെ പിജിയിലാണ് സംഭവം.
ഇവിടത്തെ താമസക്കാർ ദീപാവലി അവധിക്കു നാട്ടിൽ പോയ സമയത്ത് പിജി നടത്തിപ്പുകാർ മുറികളിൽ കീടനാശിനി സ്പ്രേ ചെയ്തിരുന്നു. എന്നാല്‍ നാട്ടിൽ നിന്നു മടങ്ങിയെത്തിയ പവൻ ഇതറിയാ തെ മുറിയടച്ചു കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിൽ പവനെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എച്ച്എഎൽ പോലീസ് കേസെടുത്തു.
SUMMARY: Student dies after inhaling pesticide sprayed on bedbugs in PG














