ന്യൂഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പിന്‍ഗാമിയായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.
നവംബര്‍ 23നാണു ജസ്റ്റിസ് ഗവായ് വിരമിക്കുന്നത്. ഈ സാഹചര്യത്തില്‍ പിന്‍ഗാമിയെ നാമനിര്‍ദേശം ചെയ്യാന്‍ ആവശ്യപ്പെട്ടു കേന്ദ്രം ചീഫ് ജസ്റ്റിസിനു കത്ത് കൈമാറി. സുപ്രിം കോടതി ജഡ്ജിമാരില്‍ സീനിയോരിറ്റിയില്‍ ഇനി മുന്നിലുള്ളത് ജസ്റ്റിസ് സൂര്യകാന്താണ്. ഹരിയാന ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത് . 2027 ഫെബ്രുവരി 9വരെ സർവീസുണ്ട്. 65 വയസാണ് സുപ്രിം കോടതിയില്‍ വിരമിക്കല്‍ പ്രായം.
SUMMARY: Surya Kant may become the next Chief Justice














