ബെംഗളൂരു: മൈസൂരുവിൽ ഗീസറിൽ നിന്നുള്ള എൽപിജി ചോർച്ചയെ തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പെരിയപട്ടണ ബെട്ടദപുര ജോണിഗേരി സ്ട്രീറ്റിലെ അൽത്താഫ് പാഷയുടെ മക്കളായ ഗൾഫാം (23), സഹോദരി സിമ്രാൻ താജ് (20) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഇരുവരും കുളിമുറിയിലേക്ക് പോയിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും ശുചിമുറിയിൽ നിന്ന് പുറത്തു വരാതിരുന്നപ്പോൾ പിതാവ് അൽത്താഫ് സംശയം തോന്നി വാതിൽ ബലമായി തുറന്നപ്പോൾ ഇരുവരും അബോധാവസ്ഥയിൽ കിടക്കുന്നത് കാണുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹവും കുടുംബത്തിലെ മറ്റുള്ളവരും ചേര്‍ന്ന് അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുളിക്കുന്നതിനിടെ ഗീസറിലെ ചോര്‍ച്ചയെ തുടര്‍ന്നു കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പെരിയപട്ടണ പോലീസ് കേസെടുത്തു.
SUMMARY: Sisters die after inhaling gas leaked from bathroom geyser in Mysuru














