തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ‘മോൻതാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നതിനാൽ കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് റിപ്പോർട്ട്.
എങ്കിലും, ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഒക്ടോബർ 29 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സാധാരണ തുലാവർഷ മഴയിൽ നിന്ന് വ്യത്യസ്തമായി, ഈ കാലയളവിൽ ദിവസം മുഴുവൻ ഇടവിട്ട് മഴ പെയ്യാനാണ് സാധ്യത കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒക്ടോബർ 27 ന് ഒറ്റപെട്ട അതിശക്തമായ മഴയ്ക്കും ഒക്ടോബർ 25 മുതൽ 28 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
SUMMARY: Depression over Bay of Bengal to intensify into Cyclone ‘Monta’ today














