ബെംഗളൂരു: കാളപ്പോര് മത്സരത്തിനിടെ വിരണ്ടോടിയ കാളയുടെ കുത്തേറ്റ് മുൻ എംഎൽഎയ്ക്ക് പരുക്കേറ്റു. ശിക്കാരിപുര മുൻ എംഎൽഎ മഹാലിംഗപ്പയെ ആണ് കാള ആക്രമിച്ചത്.
Video: Karnataka Ex-MLA Gored During Bull Race Festival https://t.co/4HGPlNhBap pic.twitter.com/NAFHOLB2Lb
— NDTV (@ndtv) October 25, 2025
ശിവമോഗ ഷിരാലകൊപ്പയിൽ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന കാളപ്പോര് മത്സരത്തിനിടെയാണ് സംഭവം. കാളപ്പോര് കാണാൻ എത്തിയതായിരുന്നു മഹാലിംഗപ്പ. കാണികൾക്ക് നേരേ ഓടിയടുത്ത കാള മഹാലിംഗപ്പയെ കുത്തിവീഴ്ത്തി. കുറച്ചുസമയം അബോധാവസ്ഥയിലായെങ്കിലും പിന്നീട് ആരോഗ്യം വീണ്ടെടുത്തു. പരുക്ക് നിസ്സാരമാണെന്ന് മഹാലിംഗപ്പ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹാവേരി ജില്ലയിൽ നടന്ന കാളപ്പോരിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.
SUMMARY: Former MLA injured during bullfight














