ബെംഗളൂരു : തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ഡിജിറ്റൽ ആസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. വിനിയ വിപിൻ മുഖ്യപ്രഭാഷണം നടത്തി.ഡിജിറ്റൽ ആസക്തി എന്നത് പ്രായ ലിംഗ ഭേദമന്യേ എല്ലാവരിലും പ്രകടമായി കണ്ടു വരുന്ന ഒരാഗോള സമസ്യയാണെന്നും വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ മാനസികാരോഗ്യ വെല്ലുവിളിയും ഇതു തന്നെയാണെന്നും അവർ പറഞ്ഞു.
40 കോടിയോളം വരുന്ന സമൂഹ മാധ്യമ ഉപയോക്താക്കളിൽ 59 ശതമാനം പേർക്കും ഫോൺ ഇല്ലാതെ ജീവിതം ദുസ്സഹമാണെന്ന പുതിയ കണക്ക് വെറും കണക്കല്ല അതൊരു വലിയ വിപത്തിൻ്റെ മുന്നറിയിപ്പു തന്നെയാണ്. നിയന്ത്രിത ഉപയോഗം ഇല്ലെങ്കിൽ കാത്തിരിക്കുന്നത്. വിനിയ വിപിൻ അഭിപ്രായപ്പെട്ടു.
തിരക്കേറിയ ജീവിതത്തിൽ ദിനചര്യയിൽ ഉണ്ടായ മാറ്റങ്ങളും, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതമായ ഉപയോഗവും മനുഷ്യരെ ഡിജിറ്റൽ ആസക്തിയുടെ ഇരകളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്നും അനിവാര്യമായ മാറ്റം അവനവൻ്റെ വിരൽത്തുമ്പിൽ നിന്നും സ്വന്ത വീട്ടിൽ നിന്നും തന്നെ തുടങ്ങണമെന്നും വൈദ്യൻ, എം . രാഘവദാസ് ചർച്ച ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു തുടർന്നുള്ള ചർച്ചയിൽ കെ. ആർ. കിഷോർ, ആർ. വി.പിള്ള, പ്രഭാകരപിള്ള,
ഇ ആർ പ്രഹ്ലാദൻ, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കല്പന പ്രദീപ് എന്നിവർ സംസാരിച്ചു. പ്രദീപ് പി.പി നന്ദി പറഞ്ഞു.














