ഡൽഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (IGI) ടെർമിനല്‍ 3-ന് സമീപം നിർത്തിയിട്ടിരുന്ന ഒരു ബസിന് തീപിടിച്ചു. സംഭവസമയത്ത് ബസില്‍ യാത്രക്കാർ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം.
ബസില്‍ നിന്ന് തീ ഉയരുകയും പിന്നാലെ ആളിക്കത്തുകയുമായിരുന്നു. ഉടനെ അഗ്നിരക്ഷാ സേന തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഗ്രൗണ്ട് സർവീസ് കൈകാര്യം ചെയ്യുന്ന എയർ ഇന്ത്യ സാറ്റ്‌സിന് കീഴിലുള്ള ബസിലാണ് തീപിടിത്തമുണ്ടായത്. ഡല്‍ഹി വിമാനത്താവളം അധികൃതർ അപകടത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
SUMMARY: Bus catches fire near Air India flight in Delhi














