ബെംഗളൂരു: കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി മഹിളാസമിതി നടപ്പാക്കുന്ന തെരുവോരങ്ങളിൽ കഴിയുന്നവര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ റൈറ്റ് ടു ഷെൽട്ടറിന്റെ ആശയരേഖ പുറത്തിറക്കി. ബാഗലൂർ റോഡിലെ പ്രീതിനിവാസ് ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം നടത്തിയ ഓണാഘോഷത്തിലായിരുന്നു ചടങ്ങ്. കെപിസിസി എൻആർഐ സെൽ കോഡിനേറ്റർ പ്രേമാ ബാലകൃഷ്ണൻ, ഡോ. സോജി എബ്രഹാം എന്നിവർ പ്രകാശനം നിർവഹിച്ചു. ഓണാഘോഷപരിപാടിയില്‍ പൂക്കളമിടൽ, കലാപരിപാടികൾ, ഓണസദ്യ എന്നിവയുമുണ്ടായി.
സൊസൈറ്റി പ്രസിഡന്റ് ഇ.വി പോൾ അധ്യക്ഷത വഹിച്ചു. ഡോ. സുബ്രഹ്മണ്യൻ ശർമ, വൈസ് പ്രസിഡന്റ് പി.കെ. വാസു, ജനറൽ സെക്രട്ടറി ബേബി മാത്യു, മഹിളാ സമിതി ചെയർപേഴ്‌സൺ മിനി നമ്പ്യാർ എന്നിവർ സംസാരിച്ചു. പി.കെ. രമേഷ്, ദിനോജ് കുമാർ, പ്രഭാകർ, അജു അശോക്, ശ്രീനിവാസൻ, ബീനാ രാധാകൃഷ്ണൻ, തങ്കം ജോഷി, നിഷാ പ്രശാന്ത് എന്നിവർ പങ്കെടുത്തു.
സര്‍ക്കാര്‍ സഹായത്തോടെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരെ പുനരധിവസിപ്പിക്കുകയും അവർക്കു തൊഴിൽ പരിശീലനം നൽകുകയുമാണ് റൈറ്റ് ടു ഷെൽട്ടര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
SUMMARY: Kerala Samajam Charitable Society ‘Right to Shelter’ project; concept paper released














