ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ വെച്ച് 22കാരിയെ ലൈംഗികമായി ഉപദ്രവിച്ച ശിവകുമാർ എന്നയാളാണ് പിടിയിലായത്.
തിങ്കളാഴ്ച വൈകിട്ടാണ് യുവതി പക്കികരണൈയിലുള്ള തൻ്റെ സുഹൃത്തിനെ കാണാനായി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. തിരിച്ചുള്ള യാത്രയ്ക്കായി കാത്തിരിക്കാൻ യുവതി ശിവകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യുവതിയെ വീട്ടിൽ കൊണ്ടുവിടുന്നതിനിടെ വിജനമായ വഴിയിലൂടെ സഞ്ചരിച്ച ശിവകുമാർ, ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം ഡ്രൈവർ യുവതിയെ വീട്ടിൽ ഇറക്കിവിട്ടു.
വീട്ടിലെത്തിയ യുവതി ഭർത്താവിനോട് സംഭവം അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ മോട്ടോർ സൈക്കിൾ പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
SUMMARY: Bike taxi driver sexually assaults woman in Chennai; arrested














