കാർ നദിയിലേക്ക് മറിഞ്ഞ് കാണാതായ 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു

ബെംഗളൂരു: വാഹനാപകടത്തിൽ നദിയിൽ നഷ്ടപ്പെട്ട 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു. ആഭരണങ്ങൾ സുരക്ഷിതമായി അവയുടെ ഉടമയ്ക്ക് തിരികെ നൽകി. 

ഒക്ടോബർ 27 ന് രാവിലെ ചിക്കമഗളൂരു ജില്ലയിലെ ബേലൂർ റോഡിലാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട കാർ സമീപത്തുള്ള നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന ഹരിഹറിര്‍ മലേബെന്നൂര്‍ സ്വദേശി സദാനന്ദ നീന്തി രക്ഷപ്പെട്ടു. ഭാര്യയുടെ ബേലൂരിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയായിരുന്ന സദാനന്ദ. കാറിനുള്ളിൽ തുണി സഞ്ചിയിൽ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ കരുതിയിരുന്നു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം റോഡിൽ നിന്ന് തെന്നിമാറി നദിയിലേക്ക് വീഴുകയായിരുന്നു.

45 ലക്ഷം രൂപയിലധികം വിലവരുന്ന ആഭരണങ്ങൾ അടങ്ങിയ ബാഗ് വെള്ളത്തിൽ നഷ്ടപ്പെട്ടു. തുടര്‍ന്നു ഉഡുപ്പിയിലെ മുങ്ങൽ വിദഗ്ദ്ധനും രക്ഷാപ്രവർത്തകനുമായ ഈശ്വര മാൽപെയെ സദാനന്ദ സമീപിക്കുകയായിരുന്നു. ഈശ്വറും സംഘവും ഡൈവിംഗ് ഉപകരണങ്ങളും അണ്ടർവാട്ടർ ലൈറ്റുകളും സജ്ജീകരിച്ച സ്ഥലത്ത് എത്തി വെറും 15 മിനിറ്റിനുള്ളിൽ ആഭരണങ്ങൾ അടങ്ങിയ ബാഗ് വീണ്ടെടുക്കുകയായിരുന്നു.
SUMMARY: Diver Ishwar Malpe recovers gold ornaments worth Rs 45 lakhs after car falls into river

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയില്‍ വലിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

എട്ടാം വളവില്‍ ചരക്കുലോറി തകരാറിലായി; താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവില്‍ ചരക്കുലോറി...

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

കൊച്ചി: ഡല്‍ഹി വിദ്യാർഥി സമരത്തെ പിന്തുണച്ച്‌ റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ...

ഇന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിജെപി; സമാധാനപരമായിരിക്കണമെന്ന് അഭ്യർത്ഥന

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

10 രൂപ തിരികെ നൽകിയില്ലെന്ന തർക്കം; ബെംഗളൂരുവിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം

ബെംഗളൂരു: ടിക്കറ്റ് തുക കഴിച്ച് ബാക്കി 10 രൂപ തിരികെ നൽകിയില്ലെന്ന...

ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാർക്ക് കടുത്ത ശിക്ഷ’; ഫെയ്സ്ബുക്ക് ലൈവില്‍ പ്രധാനമന്ത്രി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടുത്ത...

26 ദിവസത്തെ ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; തീരുമാനം മന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി നടത്തിവന്ന...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 49 വയസ്സുകാരന്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

Related Articles

Popular Categories