Friday, October 31, 2025
23.5 C
Bengaluru

ആശപ്രവർത്തകർ രാപകൽ സമരം അവസാനിപ്പിക്കും; നാളെ വിജയപ്രഖ്യാപനം, ഇനി പ്രതിഷേധം ജില്ലകളിലേക്ക്

തിരുവനന്തപുരം: സെക്രട്ടറിയേ​റ്റ് പടിക്കൽ കഴിഞ്ഞ 266 ദിവസമായി ആശമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിക്കുന്നു. കേരളപ്പിറവി ദിനത്തിൽ വിജയ പ്രഖ്യാപനം നടത്തുമെന്ന് ആശമാർ അറിയിച്ചിട്ടുണ്ട്. ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് ആശമാർ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. നാളെ സമരപ്രതിജ്ഞാ ദിനമായിരിക്കുമെന്നും കൂടുതൽ സമരരീതിയെക്കുറിച്ചുളള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. വിവിധ ജില്ലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം.

ഓണറേറിയം ലഭിക്കാനുള്ള 10 മാനദണ്ഡങ്ങൾ പിൻവലിച്ചതും കേന്ദ്ര സർക്കാർ 50,000 രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ചതും സമരനേട്ടമായി ആശമാർ ഉയർത്തിക്കാട്ടുന്നു. അതേസമയം, ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാത്ത സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരെ പ്രചാരണം നടത്താൻ ആശമാർ തീരുമാനിച്ചിട്ടുണ്ട്.

വിവിധ ഘട്ടങ്ങളിലൂടെയാണ് ആശമാരുടെ സമരം കടന്നുപോയത്. ദീർഘാകാലം നിരാഹാരം കിടന്നും മുടി മുറിച്ചും സെക്രട്ടറിയേ​റ്റിലേക്ക് മാർച്ച് നടത്തിയുമായിരുന്നു പ്രതിഷേധം. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. ആശാ പ്രവർത്തകരുടെ ഓണറേറിയം 7000 രൂപയിൽ നിന്ന് 8000 രൂപയാക്കിയാണ് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സർക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തിക്കൊണ്ടാണ് നിർണായക തീരുമാനമെടുത്തിരിക്കുന്നത്.
SUMMARY: ASHA activists will end their day-night strike; Victory will be declared tomorrow, now protests will move to the districts

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നാളെ മുതൽ വൻ ഓഫറുകളുമായി സപ്ലൈകോ; ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്‌ക്ക്, 50ാം വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി 50 ദിവസത്തേക്ക് വിലക്കുറവ്

തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം...

പ്രണയവും ഒരു കോടിയുടെ ഇൻഷുറൻസും; മകനെ കൊലപ്പെടുത്തിയ അമ്മയും കാമുകനുമടക്കം 3 പേർ അറസ്റ്റിൽ

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക...

സാമ്പത്തിക തട്ടിപ്പ് കേസ്; വ്യവസായി മുഹമ്മദ് ഷര്‍ഷാദ് അറസ്റ്റില്‍

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റില്‍. 40...

ഒരു ലക്ഷം പിന്നിട്ട് നോർക്ക കെയർ എന്‍റോള്‍മെന്റ്; പരിരക്ഷ നവംബര്‍ ഒന്നു മുതല്‍

തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന...

മെെസൂരു മുത്തപ്പന്‍ മടപ്പുര പുത്തരി വെള്ളാട്ടം ഞായറാഴ്ച

ബെംഗളൂരു: മെെസൂരു ശ്രീ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട...

Topics

ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ ബെംഗളൂരുവില്‍ അന്തരിച്ചു; ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി

ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക്...

പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

ബെംഗളുരു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബെലന്തൂർ...

കാറിൻ്റെ കണ്ണാടിയില്‍ ബൈക്ക് തട്ടി; ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ ദമ്പതിമാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ ദമ്പതികള്‍...

നമ്മ മെട്രോ; യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിൻ നവംബർ 1 മുതല്‍

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍  അഞ്ചാമത്തെ...

മലയാളി നഴ്സിംഗ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്...

ബെംഗളൂരു-തിരുവനന്തപുരം ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്

ബെംഗളൂരു: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് 2 മിനിറ്റ്...

കേരള ആർടിസിയുടെ ബെംഗളൂരു-പയ്യന്നൂർ എസി ബസ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് ചെറുപുഴ വഴി പയ്യന്നൂരിലേക്കുള്ള ആദ്യ...

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ...

Related News

Popular Categories

You cannot copy content of this page