കണ്ണൂർ: കണ്ണൂരില്‍ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തയത്. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് കാണാതായ ഗോപിനാഥന് വേണ്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ പറമ്ബില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കുടിയാന്മല പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രാഥമിക നിഗമനത്തില്‍ ഇത് ആത്മഹത്യയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
SUMMARY: The body of an elderly man was found burned in a deserted field


                                    











