കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ് പിടികൂടി. വയനാട് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന യുവാവാണ് അറസ്റ്റിലായത്. ആറര കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
ഭക്ഷ്യ പായ്ക്കറ്റുകളിലായിരുന്നു ലഹരിവസ്തുക്കള്‍ ഒളിപ്പിച്ചത്. ലഹരിക്കടത്തിന് 50,000 രൂപയാണ് കൂലിയെന്ന് ഇയാള്‍ കസ്റ്റംസിനോട് പറഞ്ഞു. സൗജന്യ യാത്രയും താമസവും ലഹരി മാഫിയ നല്‍കുമെന്നും ഇയാള്‍ മൊഴിനല്‍കി.
SUMMARY: Huge drug bust in Nedumbassery; Hybrid cannabis worth Rs. 6.5 crore seized














