ബെംഗളൂരു: ശ്രീ സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. 14 മുതൽ 24 വരെയാണു സ്പെഷൽ സർവീസ്. തിരുവനന്തപുരം നോർത്ത്-പ്രശാന്തിനിലയം, ഭുവനേശ്വർ-ബെംഗളൂരു കന്റോൺമെന്റ്, ശ്രീകാകുളം റോഡ്-ബെംഗളൂരു കന്റോൺമെന്റ്, അരക്ക് വാലി-യെലഹങ്ക, സംബാൽപുർ-ബെംഗളൂരു കന്റോൺമെന്റ് എന്നീ സ്പെഷലുകൾ ബെംഗളൂരു വഴി കടന്നുപോകും.
തിരുവനന്തപുരം നോർത്തിൽനിന്ന് പ്രശാന്തി നിലയത്തിലേക്കുള്ള ട്രെയിന്‍ (06093) നവംബർ 19, 21 തീയതികളിൽ വൈകീട്ട് 6.05-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 11-ന് പ്രശാന്തി നിലയത്തിലെത്തും. തിരിച്ച് (06094) നവംബർ 20, 22 തീയതികളിൽ രാത്രി ഒമ്പതു മണിക്ക് പ്രശാന്തി നിലത്തിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 3.55-ന് തിരുവനന്തപുരം നോർത്തിലെത്തും. കൊല്ലം, കോട്ടയം, പാലക്കാട്, സേലം, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം, ഹിന്ദുപുർ വഴിയാണ് യാത്ര.
SUMMARY: Sathya Sai Baba’s birth centenary; More special trains to Puttaparthi













