തൃശൂര്‍: മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19), അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്ക് പിറകില്‍ ഇടിച്ചു കയറുകയായിരുന്നു.മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ വച്ച് ആയിരുന്നു അപകടം. അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ഇവരുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
SUMMARY: Two youths die in bike accident in Thrissur
തൃശൂരിൽ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കൾ മരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















