ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി സിറാജ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് റഹ്മാനിയുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ച ബ്രാഞ്ച് പ്രസിഡണ്ട് അശ്കർ അധ്യക്ഷത വഹിച്ചു. സംഘടന അംഗത്വ തിരിച്ചറിയൽ കാർഡ് വിതരണം ടി. സി. സിറാജ് കെ.പി. നൂർ മുഹമ്മദിന് നൽകി നിർവ്വഹിച്ചു. സംഘടനയുടെ 92 -ാം വാർഷിക സമ്മേളനത്തിൻ്റെ ഒരുക്കങ്ങളും ഭാവി പദ്ധതികളും ടി. സി. സിറാജ് വിശദീകരിച്ചു.
പുതിയ കാലത്തെ പൊതു പ്രവർത്തകൻ എന്ന വിഷയത്തിൽ ഉസ്താദ് അബ്ദുസമദ് മൗലവി മാണിയൂർ മോട്ടിവേഷൻ ക്ലാസ്സ് നടത്തി. ശംസുദ്ദീൻകൂടാളി, സി.കെ നൗഷാദ്, സലീം മിന്റ് എന്നിവർ സംസാരിച്ചു. ഭാവി പദ്ധതികളെ കുറച്ചുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്തു. സെക്രട്ടറി പി.കെ നസീർ സ്വാഗതവും ട്രഷറർ സ്വലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
SUMMARY: MMA Bommanahalli Branch Committee Working Meeting













