ബെംഗളൂരു: ബെംഗളൂരു നിവാസിയായ കൊല്ലം കുണ്ടറ സ്വദേശി മുംബൈയിലെ വാഹനാപകടത്തിൽ മരിച്ചു. ബെംഗളൂരു ജ്ഞാനഗംഗാനഗറിൽ ശ്രീശിവ കുമാരസ്വാമി കല്യാണമണ്ഡപത്തിനടുത്തുള്ള ഗോൾഡൻ നെസ്റ്റ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന കുണ്ടറ തൃപ്പലഴികം വൈരമൺ വീട്ടിൽ ജോബിൻ ബെനഡിക്ടാണ് (43) മരിച്ചത്. പിതാവ്: റോയി. മാതാവ്: പരേതയായ ജോളി റോയി. ഭാര്യ: മെറിൻ മാത്യു (ബെംഗളൂരു). സഹോദരൻ: ജിബിൻ ബെനഡിക്ട്. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച പകൽ 11ന് കുണ്ടറയിലെ വീട്ടിൽ. തുടർന്ന് കുണ്ടറ തൃപ്പലഴികം സെയ്ന്റ് തോമസ് സെഹിയോൻ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ സംസ്‌കാരം.
ബെംഗളൂരു നിവാസിയായ മലയാളി മുംബൈയിൽ വാഹനാപകടത്തിൽ മരിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












