ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്‍ (കെഎംഎഫ്) ഉത്പന്നമായ നന്ദിനി ബ്രാൻഡിൽ വ്യാജനെയ്യ് വിൽപ്പന നടത്തിയ നാലുപേർ അറസ്റ്റിൽ. കെഎംഎഫ് വിതരണക്കാരൻ മഹേന്ദ്ര, മക്കളായ ദീപക്, മുനിരാജു, ഡ്രൈവറായ അഭി അരശ് എന്നിവരാണ് അറസ്റ്റിലായത്. കെഎംഎഫ് വിജിലൻസ് സംഘവും ക്രൈംബ്രാഞ്ച് പോലീസുംചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
തമിഴ്‌നാട്ടിൽ ഉത്പാദിപ്പിച്ച നെയ്യ് നന്ദിനി നെയ്യ് എന്നപേരിൽ ബെംഗളൂരുവിൽ വിൽപ്പനനടത്തുകയായിരുന്നു. നന്ദിനിയുടെ വ്യാജ പാക്കറ്റുകളിലും കുപ്പികളിലുമായിരുന്നു വിൽപ്പന. അഞ്ച് മൊബൈൽഫോൺ, നാല് ചരക്കുവാഹനങ്ങൾ, 1.19 ലക്ഷം രൂപ, ചെറിയപാക്കറ്റുകളിലും കുപ്പികളിലുമാക്കിയ വ്യാജ 8136 ലിറ്റർ നെയ്യ് എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തു.
SUMMARY: Four arrested for making fake ghee in Nandini’s name













