ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ സംസ്കരണ നിയമങ്ങൾ, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം, 1981 ലെ വായു (മലിനീകരണ നിയന്ത്രണവും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 19 (5) എന്നിവയുൾപ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇനി ക്രിമിനല്‍ കേസെടുക്കുക. നിലവിൽ പിഴതുക മാത്രമാണ് ഈടാക്കുന്നത്.
റോഡരികിലും പ്ലാസ്‌റ്റിക് ഉൾപ്പെടെ കത്തിക്കുന്നത് ആരോഗ്യ പാ രിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്‌ടിക്കുന്ന സാഹചര്യത്തിലാണ് നിയമം കർശനമാക്കുന്നതെന്ന് ബിഎസ്‌ഡബ്ല്യൂഎംഎൽ സിഇഒ കാരി ഗൗഡ പറഞ്ഞു. എഞ്ചിനീയർമാർ, മാർഷലുകൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർക്ക് ഇത്തരം സംഭവങ്ങളില്‍ ക്രിമിനൽ കേസുകള്‍ ഫയൽ ചെയ്യാൻ അധികാരമുണ്ടെന്ന് കരി ഗൗഡ പറഞ്ഞു. മാലിന്യം കത്തിക്കുന്നത് വായുവിനെ മലിനമാക്കുന്നു. എന്നാല്‍ ശരിയായി വേർതിരിക്കുന്ന മാലിന്യം സംസ്കരണ പ്ലാന്റുകളിലേക്ക് അയയ്ക്കുന്നു, അവിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി സുരക്ഷിതമായി അവ ഉപയോഗിക്കുന്നു. അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച മാന്യത ടെക് പാർക്കിന് സമീപമുള്ള ഭാരത് നഗറിൽ മാലിന്യം കത്തിച്ചതിന് ബിഎസ്‌ഡബ്ല്യുഎംഎൽ സംഘവും മാർഷലുകളും ചേർന്ന് താമസക്കാരന് 10,000 രൂപ പിഴ ചുമത്തിയിരുന്നു.
SUMMARY: Burning garbage in public places will result in criminal charges













