ബെംഗളൂരു: കാർമൽ കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14-ന് സിദ്ധാർഥ നഗറിലുള്ള തെരേഷ്യൻ കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. വിജയിക്കുന്ന ടീമിന് ചാമ്പ്യൻസ് ട്രോഫി നല്‍കും. സമാധാനം, പ്രത്യാശ, സൗഹാർദം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഇംഗ്ലീഷ്, കന്നഡ, മറ്റു പ്രാദേശികഭാഷകളിലുള്ള കരോൾ ഗാനങ്ങൾ അവതരിപ്പിക്കാം. ഡിസംബർ 10 ആണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9448576371.
SUMMARY: Organizing a carol singing competition







