Friday, November 21, 2025
25.7 C
Bengaluru

പങ്കാളിയെ ക്രൂരമായി മര്‍ദിച്ചു; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന കേസില്‍ യുവമോർച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവൻ അറസ്റ്റില്‍. മൊബൈല്‍ ചാർജർ ഉപയോഗിച്ചായിരുന്നു മർദനം. ദേഹമാസകലം മർദനമേറ്റ പാടുകളുമായി യുവതി മരട് പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

പുറത്തുപോകാൻ ഒരിക്കലും അനുവദിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഗോപു പുറത്തുപോകുമ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയിട്ടാണ് പോകാറുള്ളതെന്നും കഴിഞ്ഞ കുറെക്കാലമായി ഇയാള്‍ നിരന്തരം മർദിക്കുമായിരുന്നെന്നും യുവതി മൊഴി നല്‍കി. മൊബൈല്‍ ചാർജർ പൊട്ടുന്നതുവരെ മർദിക്കുകയെന്നതായിരുന്നു ഗോപുവിന്റെ രീതിയെന്നും യുവതി പറയുന്നു. വിവാഹമോചിതയാണ് യുവതി.

നേരത്തെയുള്ള വിവാഹത്തില്‍ യുവതിക്ക് രണ്ടു കുട്ടികളുണ്ട്. ഇവര്‍ മുന്‍ ഭര്‍ത്താവിനൊപ്പമാണ് താമസം. മര്‍ദനവിവരം പുറത്തു പറഞ്ഞാല്‍ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഗോപു പരമശിവന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പറഞ്ഞു. വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയെ കാണാനില്ലെന്നു പറഞ്ഞ് ഗോപു പോലിസില്‍ പരാതിപ്പെട്ടിരുന്നു.

പിന്നാലെ യുവതിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട പോലിസിനോട് ബന്ധുവിന്റെ വീട്ടിലാണുള്ളതെന്നും ഇപ്പോള്‍ വരാന്‍ സാധിക്കില്ലെന്നുമായിരുന്നു യുവതിയുടെ പ്രതികരണം. ഇതിനു പിന്നാലെ യുവതി ഇന്ന് പോലിസ് സ്റ്റേഷനിലെത്തി മര്‍ദന വിവരം അറിയിക്കുകയായിരുന്നു. പോലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ പരാതിയില്‍ മരട് പോലിസ് ഗോപുവിനെതിരേ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Youth Morcha leader arrested for brutally beating his partner

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വിവാഹദിനത്തില്‍ അപകടത്തില്‍പെട്ട് വധുവിന് പരുക്ക്; ആശുപത്രിയിലെത്തി താലികെട്ടി വരൻ

കൊച്ചി: വിവാഹ ദിവസം വധുവിന് അപകടത്തില്‍ പരുക്കേറ്റതോടെ ആശുപത്രിയില്‍ താലികെട്ട്. കൊച്ചി...

ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് അപകടം; പൈലറ്റിന് വീരമൃത്യു

ദുബായ്: ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു....

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു:  കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് പുത്തൻപുരയിൽ യൂനുസ് മഹ്മൂദ് പി പി...

കൊല്ലത്ത് കായലില്‍ നങ്കൂരമിട്ട ബോട്ടുകള്‍ കത്തിനശിച്ചു; രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം കാവനാട്ടില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. രണ്ട് ബോട്ടുകളാണ് കത്തിയത്....

മെക്സിക്കോയുടെ ഫാത്തിമ ബോഷിന് വിശ്വസുന്ദരിപ്പട്ടം

ബാങ്കോക്ക്: 2025-ലെ ലോകസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷ് (25) സ്വന്തമാക്കി....

Topics

ലാൽബാഗിൽ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും...

മലയാളി വിദ്യാർഥികളെ ആക്രമിച്ച് ഫോൺ കവർന്ന സംഭവം; പ്രതികൾ പിടിയില്‍

ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി...

നമ്മ മെട്രോ യെല്ലോ ലൈന്‍; ആറാമത്തെ ട്രെയിന്‍ ഉടന്‍

ബെംഗളൂരു: ആർവി റോഡ്‌ മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ...

ബെംഗളൂരുവിനെ ഞെട്ടിച്ച് പകൽ കൊള്ള; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു

ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ...

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവുംവലിയ സാങ്കേതിക വിദ്യാസംഗമമായ ബെംഗളൂരു ടെക് സമ്മിറ്റിന് (ബിടിഎസ്-25)...

ബെംഗളൂരുവില്‍ 7.7 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; 14 വിദേശികൾ ഉൾപ്പെടെ 19 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ...

ബെംഗളൂരു മെട്രോ സ്റ്റേഷനില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

ബെംഗളൂരു ബെംഗളൂരുവിലെ ഒരു മെട്രോ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ...

ബെംഗളൂരുവിലെ നിലവാരമില്ലാത്ത പിജികളിൽ റെയ്ഡ്, 14 എണ്ണം സീല്‍ ചെയ്തു

ബെംഗളൂരു: നഗരത്തിലെ അനധികൃത പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങൾക്കെതിരെ കർശന നടപടിയുമായി...

Related News

Popular Categories

You cannot copy content of this page