Thursday, November 27, 2025
24.2 C
Bengaluru

ഇംറാൻ ഖാൻ പൂർണ ആരോഗ്യവാൻ, മരണവാർത്ത നിഷേധിച്ച് അദിയാല ജയിൽ അധികൃതർ  

ഇസ്‍ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ. ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ജയിൽ അധികൃതർ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്നും, കൃത്യമായ പരിചരണത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ജയിൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അദിയാല ജയിലിൽ നിന്ന് ഇംറാൻ ഖാനെ മാറ്റിയെന്ന വാർത്തകൾക്ക് ഒരടിസ്ഥാനവുമി​ല്ലെന്നും ജയിൽഅധികൃതര്‍ പറഞ്ഞു.

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിന് സഹോദരിമാർക്ക് അനുമതി നിഷേധിച്ചു എന്ന ആരോപണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇമ്രാൻ ഖാൻ ദുരൂഹമായി കൊല്ലപ്പെട്ടു എന്നും അദ്ദേഹത്തിന്റെ മൃതദേഹം ജയിലിൽ നിന്ന് മാറ്റിയെന്നും അഫ്ഗാനിസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായി.

അതേസമയം ഇംറാൻ ഖാനെ കാണാനായി പ്രതിഷേധം നടത്തിയ സഹോദരിമാർക്ക് ജയിൽ അധികൃതർ അനുമതി നൽകിയതായും റിപ്പോർട്ടുണ്ട്. ഒരു മാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇംറാനെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല. അനുമതി നിഷേധിച്ചതിനെ തുടർന്ന്, കഴിഞ്ഞയാഴ്ച സഹോദരിമാർ പാർട്ടി പ്രവർത്തകർക്കൊപ്പം അദ്ദേഹം തടവിൽ കഴിയുന്ന അദിയാല ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. സഹോദരിമാരായ നൗറീൻ നിയാസി, അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ എന്നിവർക്ക് പോലീസ് മർദനമേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഇംറാൻ ഖാൻ അദിയാല ജയിലിൽ കൊല്ലപ്പെട്ടതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

മെയ് മാസത്തിലും ഇത്തരം പ്രചരണങ്ങളുണ്ടായിരുന്നു. ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചുവെന്ന് അവകാശപ്പെടുന്ന പാക് സർക്കാരിന്റെ രേഖയായിരുന്നു പുറത്തുവന്നത്. പിന്നീട് ഈ രേഖ വ്യാജമാണെന്ന് പാക് അധികൃതർ വ്യക്തമാക്കി.
SUMMARY: Imran Khan is completely healthy, Adiala Jail authorities deny death reports

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച്‌ വരുന്ന ഭക്തരെ കടത്തിവിടേണ്ട; നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച്‌ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന്...

അര്‍ച്ചനയുടെ മരണം; ഭര്‍ത്താവ് ഷാരോണിനെതിരെ സ്ത്രീധന വകുപ്പുകള്‍ ചുമത്തി കേസെടുത്തു

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ...

കാട്ടാന ആക്രമണം: ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറം: നിലമ്പൂര്‍ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം, മൂലേപ്പാടത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കി വനിതാ നേതാവ്

തിരുവനന്തപുരം: ലൈംഗിക പീഡനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രാഹുല്‍...

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്. ആര്യന്‍കോട്...

Topics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാലസ് ഗ്രൗണ്ട് റോഡില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ സമിതി നാളെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന...

കബൺ പാർക്ക് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കബൺ പാർക്കില്‍ ഹോർട്ടികൾച്ചര്‍ വകുപ്പ് സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന...

അപകടരമായരീതിയിൽ മകൻ ബൈക്കഭ്യാസം നടത്തി: അച്ഛന് 25,000 രൂപ പിഴ ഇട്ട് കോടതി

ബെംഗളൂരു: മകൻ ബൈക്കഭ്യാസം നടത്തിയതിന്റെ പേരിൽ അച്ഛന് 25,000 രൂപ പിഴ...

തദ്ദേശ തിരഞ്ഞെടുപ്പ്; മത്സരരംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും....

നമ്മ മെട്രോ യെലോ ലൈൻ: തിങ്കളാഴ്‌ചകളിൽ രാവിലെ 5.05 ന് സർവീസ് ആരംഭിക്കും

ബെംഗളുരു: നമ്മ മെട്രോയുടെ യെലോ ലൈനിൽ (ആർ വി റോഡ് മുതല്‍...

ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

കോളേജ് വിദ്യാർഥിനിയെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം തമ്മേനഹള്ളിയില്‍ കോളേജ് വിദ്യാർഥിനിയെ വാടക മുറിയിൽ...

ബെംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക്  കണ്ണീരോടെ വിട

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ...

Related News

Popular Categories

You cannot copy content of this page