കോയമ്പത്തൂർ: തെന്നിന്ത്യൻ സൂപ്പർതാരം സാമന്ത റൂത്ത് പ്രഭു വിവാഹിതയായി. സംവിധായകൻ കൂടിയായ രാജ് നിദിമോരുവാണ് വരൻ. വിവാഹ ചിത്രങ്ങള്‍ സമാന്ത തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു. സാമന്ത ചുവപ്പ് നിറത്തിലുള്ള സാരിയാണ് അണിഞ്ഞത്. രാജ് നിദിമോരു വെള്ള കുർത്തയും പൈജാമയും ക്രീം ബന്ദ്‌ഗാല കോട്ടുമാണ് വിവാഹവേളയില്‍ ധരിച്ചത്.
രാജ് ആൻഡ് ഡി കെ കൂട്ടുകെട്ടിലെ സംവിധായകനാണ് രാജ് നിദിമോരു. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. ഫ്ലേവേഴ്‍സ്, 99, ഷോര്‍ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്‍ രാജിന്റേതായി ഏറെ ശ്രദ്ധയാകർഷിച്ച സിനിമകളാണ്. ഗോവ ഗോവ ഗോണ്‍, ഹാപ്പി എൻഡിംഗ്, എ ജെന്റില്‍മാൻ, അണ്‍പോസ്‍ഡ് തുടങ്ങിയവയും ഡികെയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍ത സിനിമകളാണ്.
ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെയും സംവിധായകരില്‍ ഒരാളാണ് രാജ്. സാമന്തയുടെ രണ്ടാം വിവാഹമാണിത്. നടൻ നാഗ ചൈതന്യയുമായി നടന്ന ആദ്യവിവാഹത്തില്‍ 2021 ല്‍ അവർ വിവാഹമോചനം നേടിയിരുന്നു. രാജ് നിഡിമോരുവിന്‍റെയും രണ്ടാം വിവാഹമാണ്. ശ്യാമാലി ദേയെയായിരുന്നു മുന്‍പ് രാജ് വിവാഹം കഴിച്ചിരുന്നത്. 2022 ല്‍ അവർ വേർപിരിഞ്ഞു.
SUMMARY: South Indian actress Samantha gets married; groom Raj Nidimoru














