ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലാ കലക്ടർമാരാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്.
പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിന്റെ (ആർഎംസി) മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം. നിലവിലുള്ള പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിക്കുകയായിരുന്നു. അണ്ണാ സർവകലാശാലയും മദ്രാസ് സർവകലാശാലയും സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് പരീക്ഷ മാറ്റുന്നതെന്ന് സർവകലാശാലകൾ വ്യക്തമാക്കി. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
SUMMARY: Cyclone Dit Vaa; Schools and colleges in various districts of Tamil Nadu to remain closed tomorrow














