തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ ഇറ്റാലിയന്‍ സ്വദേശിനിയെ തെരുവുനായ കടിച്ചു. ഇറ്റാലിയന്‍ സ്വദേശിയായ ഫ്‌ലാബിയക്കാണ് തെരുവുനായയുടെ കടിയേറ്റത്. തീരത്ത് വിശ്രമിക്കുന്നതിനിടയിലാണ് തെരുവുനായ വിദേശ വനിതയെ ആക്രമിച്ചത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ, കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്കു നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. റഷ്യന്‍ സ്വദേശിനി പൗളിനയെയാണ് അന്ന് തെരുവുനായ കടിച്ചത്.
SUMMARY: Italian woman bitten by stray dog on Varkala beach














