ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറൈവല്‍ പിക്-അപ് ഏരിയയില്‍ എട്ട് മിനിറ്റില്‍ കൂടുതല്‍ നേരം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് പ്രവേശന ഫീസ് ഈടാക്കും. ബെംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എല്‍) നിർദേശപ്രകാരമാണ് നടപടി. ഡിസംബര്‍ എട്ട് മുതല്‍ നിര്‍ദേശം നടപ്പില്‍ വരും. യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും തിരക്ക് ലഘൂകരിക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
അതേസമയം ടെർമിനൽ ഒന്നിലും രണ്ടിലും അറൈവൽ പിക്-അപ് സോണിൽ എല്ലാ സ്വകാര്യ കാറുകൾക്കും എട്ട് മിനിറ്റ് വരെ സൗജന്യമായി പാര്‍ക്ക് ചെയ്യാം. തുടര്‍ന്നുള്ള അഞ്ച് മിനിറ്റിന് വരെ 150 രൂപയും തുടര്‍ന്നുള്ള അഞ്ച് മിനിറ്റിന് 300 രൂപയും ഈടാക്കും. സ്വകാര്യ ടാക്സികള്‍, ഇലക്ട്രിക് കാബുകള്‍ എന്നിവയുൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങൾക്ക് ആദ്യത്തെ 10 മിനിറ്റ് സൗജന്യ പാർക്കിങ് അനുവദിക്കും. ഡിപ്പാർച്ചർ ഗേറ്റുകളിൽ യാത്രക്കാരെ ഇറക്കിവിടുന്ന കാബുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും ഫീസ് ബാധകമല്ല.
SUMMARY: Entry fee for vehicles at Bengaluru airport














