ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (BIFFes) 2026 ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ നടക്കും. കർണാടക ചലച്ചിത്ര അക്കാദമിയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. 60-ൽ പരം രാജ്യങ്ങളിൽ നിന്നുള്ള 200-ൽ അധികം ചിത്രങ്ങൾ, 13 സ്ക്രീനുകളിലായി 400-ൽ കൂടുതൽ പ്രദർശനങ്ങൾ എന്നിവ മേളയില്‍ ഉണ്ടാകും.
മുൻ പതിപ്പുകളെപ്പോലെ തന്നെ ഇത്തവണയും ഏഷ്യൻ സിനിമ, ഇന്ത്യൻ സിനിമ, കന്നഡ സിനിമ എന്നീ മൂന്ന് മത്സരവിഭാഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ചലച്ചിത്രനിർമ്മാണത്തിന്റെയും ചലച്ചിത്രാസ്വാദനത്തിന്റെയും വിവിധ വശങ്ങൾ ചർച്ച ചെയ്യുന്ന സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, മാസ്റ്റർ ക്ലാസുകൾ തുടങ്ങിയ അക്കാദമിക് പരിപാടികളും മേളയിൽ ഉണ്ടായിരിക്കും.
മത്സര വിഭാഗങ്ങൾക്കായുള്ള ചിത്രങ്ങളുടെ അപേക്ഷ സമര്‍പ്പണം ഡിസംബർ 6 ന് ആരംഭിക്കും, അവസാന തീയതി ഡിസംബർ 31.
ചിത്രഭാരതി-ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിൽ, 2025 ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ ഇംഗ്ലീഷ്, ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ നിർമ്മിച്ചതും കുറഞ്ഞത് 70 മിനിറ്റ് ദൈർഘ്യമുള്ളതുമായ ഫീച്ചർ ഫിക്ഷൻ സിനിമകൾക്ക് അപേക്ഷിക്കാം.
2025 ജനുവരി 1 നും 2025 ഡിസംബർ 31 നും ഇടയിൽ കന്നഡയിലോ കർണാടകയിലെ ഏതെങ്കിലും ഭാഷയിലോ നിർമ്മിച്ചതും കുറഞ്ഞത് 70 മിനിറ്റ് ദൈർഘ്യമുള്ളതുമായ ഫീച്ചർ ഫിക്ഷൻ സിനിമകൾക്ക് മേളയിൽ പ്രദർശനത്തിന് അപേക്ഷിക്കാം.
ഏഷ്യൻ സിനിമാ മത്സരത്തിന്റെ മൂന്നാം വിഭാഗത്തിൽ, 2025 ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ ഏതെങ്കിലും ഏഷ്യൻ രാജ്യത്ത് നിർമ്മിച്ചതും കുറഞ്ഞത് 70 മിനിറ്റ് ദൈർഘ്യമുള്ളതുമായ ഫീച്ചർ ഫിക്ഷൻ സിനിമകൾക്ക് അപേക്ഷിക്കാം
ചിത്രഭാരതി-ഇന്ത്യൻ സിനിമ, കന്നഡ സിനിമ മത്സരത്തിനും ഏഷ്യൻ സിനിമ മത്സരത്തിന് അപേക്ഷിക്കുന്ന ഇന്ത്യൻ സിനിമകൾക്കും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (CBFC) നിന്നുള്ള സർട്ടിഫിക്കറ്റ് നൽകുന്ന തീയതി ചലച്ചിത്ര നിർമ്മാണ തീയതി നിശ്ചയിക്കുന്നതിനുള്ള തീയതിയായി പരിഗണിക്കും.
സിനിമകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്: കൂടുതൽ വിവരങ്ങൾക്ക്: +91 8904645529 / [email protected] /
www.biffes.org
SUMMARY: Bengaluru International Film Festival from January 29 to February 6.














