ബെംഗളൂരു: എല്ലാ വർഷവും സെപ്റ്റംബർ 13 ന് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ അതുല്യമായ സംഭാവനകള്‍ക്കുള്ള ആദരമായാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വനിതാ ജീവനക്കാരുടെ സംഘടന സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. വനിതാ ജീവനക്കാർ എല്ലാ മേഖലകളിലും സജീവമായ പങ്കുവഹിക്കുന്നുണ്ടെന്നും ലിംഗ വിവേചനം ഇല്ലാതാക്കാൻ എല്ലാവർക്കും തുല്യ പരിഗണന ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സിദ്ധാരാമയ്യ പറഞ്ഞു. അതേസമയം ദിനാചരണത്തിന്റെ ഭാഗമായി അവധിയുണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
സർക്കാർ ജീവനക്കാരികൾക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം സ്വകാര്യ മേഖലയിലെ ജീവനക്കാരികൾക്കും ആർത്തവാവധി അനുവദിച്ചുകൊണ്ട് നേരത്തേ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
SUMMARY: September 13 will be observed as Women Employees Day in the state
SUMMARY: September 13 will be observed as Women Employees Day in the state














