വയനാട് : 10 വയസുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റില്‍. വയനാട് സ്വദേശി ചാക്കോയെ (74) ആണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. രാജാക്കാട് ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. വയറുവേദനയെ തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പഴാണ് പീഡന വിവരം പുറത്തറിയുന്നത്.
തുടന്ന് രാജാക്കാട് പോലീസില്‍ പരാതി നല്‍കുകയും വയനാട്ടിലേക്ക് കടന്ന ചാക്കോയെ എസ്‌എച്ച്‌ഒ വി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് ചാക്കോയെ പിടികൂടിയത്. പോക്സോ പ്രകാരം കേസ് എടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
SUMMARY: 74-year-old man arrested for raping 10-year-old girl














