കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തി. “നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ. ‘അമ്മ’ കോടതിയെ ബഹുമാനിക്കുന്നു,” എന്ന കുറിപ്പോടെയാണ് സംഘടന തങ്ങളുടെ നിലപാട് ഫേസ്ബുക്കില്‍ കുറിച്ചത്.
കേസിലെ ഒന്നു മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടെന്നും എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് വിധിന്യായത്തില്‍ വ്യക്തമാക്കി. ഈ ആറ് പ്രതികളുടെ ശിക്ഷാവിധി ഡിസംബർ 12-ന് പ്രഖ്യാപിക്കും. എന്നാല്‍, കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെയുള്ള ഗൂഢാലോചനാ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്.
SUMMARY: ‘Let the law move in the path of justice, I respect the court’; ‘Amma’ responds














