തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്ക് ജാമ്യം. നെടുമങ്ങാട്ട് എസ്‌സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ഞായറാഴ്ച്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കണം.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും സമാനമായ രീതിയില്‍ ഇനി സംഭവങ്ങള്‍ ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, ഹാജരായി ജാമ്യം എടുക്കാമെന്ന കോടതി ഉപാധി പ്രതിഭാഗം അഭിഭാഷകന്‍ അംഗീകരിച്ചിരുന്നു. തിങ്കളാഴ്ച ഹാജരാക്കുമെന്നും പ്രതിഭാഗം കോടതി അറിയിച്ചു.
വിപിന്‍ വിജയന്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. ഗവേഷണ പ്രബന്ധത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിലെ ദേഷ്യവും രാഷ്ട്രീയ പകപോക്കലുമാണ് വിപിന്റെ പരാതിക്ക് അടിസ്ഥാനമെന്നുമായിരുന്നു കോടതിയില്‍ അധ്യാപികയുടെ വാദം.
SUMMARY: Kerala University caste abuse case: Dean CN Vijayakumari granted bail














