കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. സമീപത്ത് നിന്ന് ഒരു തോക്കും പോലീസ് കണ്ടെടുത്തു. ലോറൻസ് സ്വയം വെടിയുതിർത്തതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Homeowner found shot dead in his yard














