ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞദിവസം നഗരത്തിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) നല്‍കുന്ന മുന്നറിയിപ്പ്.
ഞായറാഴ്ച ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസായിരുന്നു. “ഈ ആഴ്ച താപനില 12 ഡിഗ്രി സെൽഷ്യസിനും 14 ഡിഗ്രി സെൽഷ്യസിനും ഇടയിൽ തുടരും. എന്നിരുന്നാലും, ഈ ആഴ്ചയ്ക്ക് ശേഷം, സാധാരണ ശൈത്യകാല താപനില നിലനിൽക്കും,” ബെംഗളൂരു ഐഎംഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാലാവസ്ഥ നിരീക്ഷണത്തിന്റെ കണക്കുകൾ പ്രകാരം ഡിസംബറിൽ സാധാരണ ബെംഗളൂരുവില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില എന്നത് ശരാശരി 16.4 ഡിഗ്രി സെൽഷ്യസ് ആണ്. ഇതിനുമുമ്പ് നഗരത്തിൽ താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയത് 2016 ഡിസംബർ 11നാണ്.
SUMMARY: Warning that night temperatures will drop further in Bengaluru














