തിരുവനന്തപുരം: വര്‍ക്കല റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തുമുണ്ടായത്. അപകടത്തില്‍ ആളപായമില്ലെങ്കിലും റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു. നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലെ ജീവനക്കാര്‍ കരിയില കൂട്ടിയിട്ട് കത്തിച്ചതിന് പിന്നാലെയുണ്ടായ കാറ്റിനെ തുടര്‍ന്നാണ് തീപടര്‍ന്നത്.
റിസോര്‍ട്ടിലേക്ക് തീപ്പൊരികള്‍ പാറി വീണ് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. ആകെ മൂന്ന് മുറികളാണ് റിസോര്‍ട്ടിലുള്ളത്. അപകടസമയത്ത് റിസോര്‍ട്ടിലെ മുറികളില്‍ വിനോദ സഞ്ചാരികളുണ്ടായിരുന്നു. തീപടരുന്നത് മനസിലാക്കി ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം.
SUMMARY: Massive fire breaks out at Varkala Cliff; Resort completely destroyed














