ന്യൂഡല്‍ഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ റദ്ദാക്കുകയോ ദീർഘനേരം വൈകുകയോ ചെയ്ത വിമാനങ്ങളിലെ യാത്രക്കാർക്കാണ് 10,000 രൂപയുടെ യാത്രാ വൗച്ചർ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്.
12 മാസമാണ് വൗച്ചറിന്റെ കാലാവധി. യാത്രകള്‍ക്കായി ഇത് ഉപയോഗിക്കാനാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ദേശിച്ചിട്ടുള്ള നഷ്ടപരിഹാരത്തിനു പുറമെയായിരിക്കും വൗച്ചര്‍. പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുന്ന വിമാനങ്ങൾക്ക് യാത്രാദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 5000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകും.
SUMMARY: IndiGo announces Rs 10,000 voucher compensation for passengers stranded in travel crisis














