കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനിയടക്കം ആറ് പേര്‍ക്കും ശിക്ഷ വിധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കുറ്റക്കാർ എല്ലാം 40 വയസ്സിന് താഴെ. വിധി പറയുന്നതിനിടെ നിർഭയ കേസ് പരാമർശിച്ച് കോടതി. യഥാർത്ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവർ സഹായികള്‍ അല്ലേ എന്നും കോടതി പറഞ്ഞിരുന്നു.
സ്ത്രീയുടെ ശരീരത്തില്‍ സമ്മതമില്ലാതെ തൊടാൻ പാടില്ല എന്നതാണ് നീതിന്യായ വ്യവസ്ഥ. യഥാർഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഉറപ്പാണോ എന്ന് എന്ന് കോടതി ചോദിപ്പോള്‍ ഉറപ്പാണെന്ന് തന്നെയായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ജഡ്ജിയുടെ കാര്യത്തിലും അങ്ങനെ തന്നെ അല്ലേ എന്നും കോടതി ചോദിച്ചു. റേപ്പിന്‍റെ കാര്യത്തില്‍ മാത്രമോ എന്ന് കോടതി ചോദിച്ചപ്പോള്‍ എല്ലാ കാര്യത്തിലും അങ്ങനെ തന്നെ എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രതികള്‍ക്ക് മാനസാന്തരം സംഭവിക്കാനുള്ള സാധ്യത ഇല്ലേ എന്ന് കോടതി അഭിപ്രായപ്പെട്ടു. ശിക്ഷ സമൂഹത്തിന് മാതൃകയാകണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോള്‍ സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടതെന്ന് കോടതി പ്രതികരിച്ചു. പ്രതികളുടെ മുൻകാല ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച രേഖകള്‍ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
അതിക്രൂരമായ ബലാത്സംഗം നടന്നാല്‍ മാത്രമേ മാക്സിമം ശിക്ഷ നല്‍കാനാകൂ എന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകൻ വാദിച്ചു. ഇവിടെ അതിജീവിതയുടെ നിസ്സഹായവസ്ഥ പരിഗണിക്കേണ്ടതല്ലേ എന്ന് കോടതി പറഞ്ഞു. കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് നാലാം പ്രതി വിജീഷിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ലെന്ന വാദവുമായി ഒന്നാം പ്രതി പള്‍സർ സുനിയുടെ അഭിഭാഷകൻ.
നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷവിധിക്കുന്നതിനുള്ള വാദത്തിനിടെയാണ് അഭിഭാഷകൻ ഇത്തരമൊരു വാദം ഉന്നയിച്ചത്. അതിക്രൂരമായ ബലാത്സംഗം നടന്നാല്‍ മാത്രമേ പരമാവധി ശിക്ഷ നല്‍കാൻ പാടുള്ളു എന്നും അഭിഭാഷകൻ വാദത്തിനിടെ പറഞ്ഞു. അതിജീവിതയുടെ നിസ്സഹായത പരിഗണിക്കേണ്ടതല്ലേ എന്ന് കോടതി തിരിച്ച് ചോദിച്ചു. സ്ത്രീയുടെ സകല അന്തസ്സും അഭിമാനവും പ്രധാനമാണെന്നും കോടതി പറഞ്ഞു.
ഒന്നാം പ്രതി പള്‍സർ സുനി എന്ന സുനില്‍ എൻ.എസ്, രണ്ടാം പ്രതി മാർട്ടിൻ ആന്‍റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാള്‍ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പള്‍സര്‍ സുനി ഏഴര വര്‍ഷം റിമാന്‍ഡ് തടവുകാരന്‍ ആയിരുന്നു. മറ്റ് പ്രതികളും അഞ്ച് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിരുന്നു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, ഇത് പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.
SUMMARY: Actress attack case: All accused get 20 years in prison














