Friday, December 26, 2025
24.6 C
Bengaluru

സിഡ്‌നിയിലെ ഭീകരാക്രമണം: മരണം 16 ആയി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്കേറ്റു. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു.

അക്രമിയായ 50 വയസുള്ള ആൾ പോലീസിന്‍റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. 24 വയസുള്ള മകനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്താനിലെ ലാഹോര്‍ സ്വദേശിയായ നവീദ് അക്രമിനെ ആണ് തിരിച്ചറിഞ്ഞത്.

യ​​​ഹൂ​​​ദ​​​രു​​​ടെ എ​​​ട്ടു ദി​​​വ​​​സം നീ​​​ളു​​​ന്ന ഹ​​​നൂ​​​ക്ക ഉ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഒ​​​ന്നാം ദി​​​നം ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ബീ​​​ച്ചി​​​ൽ ഒ​​​ത്തു​​​കൂ​​​ടി​​​യ ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ​​​ക്കു നേ​രേ തോക്കുധാരികൾ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.സി​​​ഡ്നി​​​യി​​​ലെ യ​​​ഹൂ​​​ദ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട ഭീ​​​ക​​​രാ​​​ക്ര​​​മണ​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നു ന്യൂ ​​​സൗ​​​ത്ത് വെ​​​യി​​​ൽ​​​സ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കിയിരുന്നു. ബീ​​​ച്ചി​​​ലും സ​​​മീ​​​പ​​​ത്തെ പാ​​​ർ​​​ക്കി​​​ലു​​​മാ​​​യി ഒ​​​ത്തു​​​കൂ​​​ടി​​​യ യ​​​ഹൂ​​​ദ​​​ർ​​​ക്കു നേ​​​ർ​​​ക്ക് പ​​​ത്തു മി​​​നി​​റ്റ് വെ​​​ടി​​​വ​​​യ്പ്പു​​​ണ്ടാ​​​യി. ‌

ഭീ​​​ക​​​ര​​​ർ സ​​​മീ​​​പ​​​ത്തെ ന​​​ട​​​പ്പാ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു വെ​​​ടി​​​യു​​​തി​​​ർ​​​ത്തു​​​വെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്. ക​​​റു​​​ത്ത വ​​​സ്ത്രം​​​ധ​​​രി​​​ച്ച രണ്ടുപേർ പാ​​​ല​​​ത്തി​​​ൽ​​​ നി​​​ന്ന് വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ന്ന വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്നു. വെ​​​ള്ള​​​വ​​​സ്ത്രം ധ​​​രി​​​ച്ച ഒ​​​രാ​​​ൾ ഇ​​​തിലൊരാളെ മ​​ൽ​​പ്പി​​​ടി​​​ത്ത​​​ത്തി​​​ലൂ​​​ടെ കീ​​​ഴ്പ്പെ​​​ടു​​​ത്തു​​​ന്ന​​​തും വീ​​​ഡി​​​യോ​​​യി​​​ലു​​​ണ്ട്.

അ​​​ക്ര​​​മി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി​​​യ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആക്രമണത്തെ അപലപിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് ബോണ്ടി ബീച്ചിലെത്തി ആല്‍ബനീസ് പുഷ്പാര്‍ച്ചന നടത്തി. ഓസ്ട്രേലിയൻ ജനതയോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുപ്പത് വര്‍ഷത്തിനിടെ ഓസ്ട്രേലിയയില്‍ ഉണ്ടാകുന്ന വലിയ വെടിവയ്്പ്പാണിത്.

ഗാ​​​സ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​ഗോ​​​ള യ​​​ഹൂ​​​ദ സ​​​മു​​​ദാ​​​യ​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ക്ര​​​മ​​ണ​​മാ​​​ണി​​​ത്. താ​​​ര​​​ത​​​മ്യേ​​​ന സു​​​ര​​​ക്ഷി​​​ത രാ​​​ജ്യ​​​മാ​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഇ​​​ത്ത​​​രം വെ​​​ടി​​​വ​​​യ്പു സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. ഇ​​​സ്രേ​​​ലി പ്ര​​​സി​​​ഡ​​​ന്‍റ് ഐ​​​സ​​​ക് ഹെ​​​ർ​​​സോ​​​ഗ്, ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ, ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ തു​​ട​​ങ്ങി​​യ​​​വ​​​ർ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ചു.
SUMMARY: Sydney terror attack: Death toll rises to 16

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം; ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ട‍ർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള...

ഓണ്‍ലൈന്‍ വാത്‌വെപ്പ് ആപ്പിലൂടെ പണം നഷ്ടമായി; കീടനാശിനി കഴിച്ച യുവാവ് മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി....

ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ അപകടം; കാസറഗോഡ് ഗുഡ്‌സ് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു....

കേരളത്തിലെ ആദ്യ ബിജെപി മേയറായി വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ...

കാസറഗോഡ് യുവാവിന് നാടൻ തോക്കിൽ നിന്ന് വെടിയേറ്റു

കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45)...

Topics

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും...

അടിയന്തര അറ്റകുറ്റപ്പണി; മെട്രോ യെല്ലോ ലൈനിൽ ഇന്ന് സർവീസുകൾ തുടങ്ങാൻ വൈകും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും...

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

Related News

Popular Categories

You cannot copy content of this page