തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ സോന (17) ആണ് മരിച്ചത്. പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ വിദ്യാർഥിനിയാണ്.
മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയ സമയത്താണ് സംഭവം. വീടിലെ മുകളിലെ നിലയിലെ മുറിയിൽ വച്ചാണ് സോനക്ക് പൊള്ളലേറ്റത്. ബഹളം കേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് സോനയെ ആശുപ്രതിയില്‍ എത്തിച്ചത്. ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണവും മറ്റു വിവരങ്ങളും വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മാതാവ്: ഷേർളി. ഷംന, സജ്ന എന്നിവരാണ് സോനയുടെ സഹോദരങ്ങൾ.
SUMMARY: Plus Two student dies after collapsing in Thrissur














