അണ്ടര്‍-19 ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ ചുരുക്കിയ മത്സരത്തിൽ ലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. ഇന്ത്യ 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. അർധസെഞ്ചുറിയോടെ മലയാളി താരം ആരോൺ ജോർജും വിഹാൻ മൽഹോത്രയുമാണ് ഇന്ത്യക്കായി തിളങ്ങിയത്.

രാവിലെ 10.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം വൈകിട്ട് 3.30നാണ് തുടങ്ങാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. ലങ്കയ്ക്ക് മോശം തുടക്കമായിരുന്നു. 28 റൺസിനിടെ 3 വിക്കറ്റുകൾ നഷ്ടമായി. ദുൽനിത് സിഗേര(1), വിരാൻ ചാമുദിത(19), കാവിജ ഗാമേജ്(2) എന്നിവരാണ് അതിവേഗം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ വിമത് ദിൻസാരയും ചാമികയും ചേർന്നാണ് ടീമിനെ 50 കടത്തിയത്. സ്‌കോർ 73 ൽ നിൽക്കേ ദിൻസാര പുറത്തായി. 29 പന്തിൽ നിന്ന് 32 റൺസെടുത്താണ് താരം മടങ്ങിയത്. കിത്മ വിതനപതിരണ(7), ആദം ഹിൽമി(1) എന്നിവരെയും പുറത്താക്കി ഇന്ത്യ ലങ്കയെ പ്രതിരോധത്തിലാക്കി. ഇതോടെ ടീം 84-6 എന്ന നിലയിലേക്ക് വീണു. ഏഴാം വിക്കറ്റിൽ സെത്മിക സെനവിരത്‌നെയുമായി ചേർന്ന് ചാമിക നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. അതോടെ ലങ്കൻ സ്കോർ 130 കടന്നു. ചാമിക 42 റൺസെടുത്തും സെനവിരത്നെ 30 റൺസെടുത്തും പുറത്തായി.

ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രണ്ട് ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യന്‍ വിജയം.  ബാറ്റിങിന്റെ തുടക്കത്തില്‍ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. ഏഴ് റണ്ണെടുത്ത് നില്‍ക്കുകയായിരുന്ന നായകന്‍ ആയുഷ് മാത്രെ പവലിയനിലേക്ക് മടങ്ങി. പിന്നീടെത്തിയ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശിയും പെട്ടെന്ന് പുറത്തായി. ഒമ്പത് റണ്‍സായിരുന്നു വൈഭവിന്റെ സമ്പാദ്യം. രണ്ട് വിക്കറ്റ് വീണപ്പോള്‍ 25 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ആരോണ്‍ വര്‍ഗീസ് (49 പന്തില്‍ 58) വിഹാന്‍ മല്‍ഹോത്ര (45 പന്തില്‍ 61)യും ഒന്നിച്ചതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. റാസിത് നിംസാരയാണ് ശ്രീലങ്കക്ക് വീഴ്ത്താനായ രണ്ട് വിക്കറ്റും സ്വന്തമാക്കിയത്.
SUMMARY: India beats Sri Lanka in U-19 Asia Cup to reach final

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനധികൃത സ്വത്തുസമ്പാദനക്കേസ്: മുൻ വനംവകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ്; 1.38 കോടി പിഴ

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച കേസിൽ കർണാടക വനംവകുപ്പിലെ വിരമിച്ച...

സൗദിയിലെ അരാംകോ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി...

വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ

ബെംഗളൂരു: നഗരത്തിലെ വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച...

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയക്ക് വിധേയനാക്കി

റോം: ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ...

മാലിന്യനിയമ ലംഘനം: സെപ്റ്റോയ്ക്കും ഇൻസ്റ്റാമാർട്ടിനും പിഴ ചുമത്തി

ബെംഗളൂരു: നഗരത്തിലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചതിന് ഓൺലൈൻ പലചരക്ക് വിതരണ...

ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന ഭീഷണി സന്ദേശം; പോലീസ് കേസ് എടുത്തു

ബെംഗളൂരു: മൈസൂരു ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്; പ്രധാനപ്രതി പിടിയില്‍

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ...

ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം...

Related Articles

Popular Categories