ബെംഗളൂരു: ചിത്രകാരനും നടനും ഗായകനുമായിരുന്ന ടി കെ സണ്ണി (69) ബെംഗളൂരുവിൽ അന്തരിച്ചു. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിയാണ്. ബെംഗളൂരു സർജാപ്പുര റോഡിലെ കസവനഹള്ളിയിലായിരുന്നു താമസം. ഏറെക്കാലം വിദേശത്തായിരുന്നു. പിന്നീട് ബെംഗളൂരുവില്‍ എത്തി. സ്വകാര്യ കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ മാനേജറായി പ്രവര്‍ത്തിച്ചു.
കേരളസമാജം, ശ്രീനാരായണ സമിതി, കലാ ജ്യോതി എന്നീ സംഘടനകളില്‍ സജീവമായിരുന്നു. ശ്രീനാരായണ സമിതിയുടെ സന്ദേശം മാസികയിൽ ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. കലാ ജ്യോതിയിലെ നാടകങ്ങളിൽ നടനും ഗായകനും ആയിരുന്നു. ബെംഗളൂരുവിൽ ചിത്രപ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഭാര്യ: ആനി. മകൾ: ഓറീന്‍. മരുമകൻ: ദിലീപ്.
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കസവനഹള്ളി സെന്റ് നോബര്‍ട്ട് ചർച്ചില്‍














