കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ രണ്ട് പേര്‍ക്ക് കൂടി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചു. പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനുമാണ് വീണ്ടും പരോള്‍ അനുവദിച്ചിരിക്കുന്നത്. 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.
അതേ സമയം ഇരുവര്‍ക്കും പരോള്‍ അനുവദിച്ചിരിക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങള്‍ അനുസരിച്ചാണെന്ന് ജയില്‍ വകുപ്പ് നല്‍കുന്ന വിശദീകരിച്ചു ജയില്‍ച്ചട്ടം അനുസരിച്ചാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പായതിനാല്‍ ആര്‍ക്കും പരോള്‍ നല്‍കിയിരുന്നില്ല, ഇപ്പോള്‍ ആവശ്യപ്പെട്ടവര്‍ക്കെല്ലാം പരോള്‍ നല്‍കിയെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞദിവസം കേസിലെ മറ്റൊരു പ്രതിയായ ടി കെ. രജീഷിനും പരോള്‍ നല്‍കിയിരുന്നു.
SUMMARY: TP murder case: Two more accused granted parole














