ബെംഗളൂരു: പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് മംഗളൂരു-ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയിൽവേ.
മംഗളൂരു ജങ്ഷനിൽനിന്ന് ചെന്നൈ സെൻട്രലിലേക്കുള്ള ട്രെയിന്‍ (06126) ഈ മാസം 13-ന് പുലർച്ചെ 3.10-ന് പുറപ്പെട്ട് അന്നുരാത്രി 11.30-ന് ചെന്നൈ സെൻട്രലിലെത്തും.
തിരിച്ചുള്ള ട്രെയിന്‍ (06125) 14-ന് പുലർച്ചെ 4.15-ന് പുറപ്പെട്ട് അന്നുരാത്രി 11.30-ന് മംഗളൂരു ജങ്ഷനിലെത്തും.കേരളത്തിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷോർണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. രണ്ട് ടു ടയർ എസി, മൂന്ന് ത്രീ ടയർ എസി, 15 സ്ലീപ്പർ, രണ്ട് ജനറൽകോച്ച് എന്നിവയാണ് ഇതിലുള്ളത്. റിസർവേഷൻ ഞായറാഴ്ച രാവിലെ എട്ടിന് തുടങ്ങും.
SUMMARY: Pongal rush; Special train on Mangaluru-Chennai route














