എറണാകുളം: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്.സംഭവത്തില്‍ കരാറുകാരനായ ജെയിംസിന് ഗുരുതരമായി പരുക്കേറ്റു. 70 ശതമാനത്തോളം പൊള്ളലേറ്റ ജെയിംസ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. പള്ളിയിൽ പെരുന്നാൾ കുർബാന നടന്നുകൊണ്ടിരുന്ന സമയത്താണ് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ സ്ഫോടനമുണ്ടായത്.സംഭവ സമയത്ത് പള്ളിയില്‍ കുര്‍ബാന നടക്കുകയായിരുന്നതിനാല്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് കൂടുതല്‍ ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി.
SUMMARY: Blast in Muvattupuzha while filling firewood; One death, another seriously injured














